കോട്ടപ്പുറം രൂപതയിലെ എല്ലാ ഇടവകകളിലെ ദമ്പതികൾക്ക് വേണ്ടി നടത്തുന്ന ട്രെയിനിങ് പ്രോഗ്രാം (SANJO MEET) 06/07/25 മടപ്ലാതുരുത്ത് സെൻ്റ് ജോർജ്ജ് പള്ളിയിൽ നടത്തി. ഇടവക വികാരി റവ. ഫാ. പോൾ കുരിയാപ്പിള്ളി സാൻജോ മീറ്റ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. പാരീഷ് കൗൺസിൽ സെക്രട്ടറി ആൻ്റണി ജോളി കുഞ്ഞേലുപ്പറമ്പിൽ എല്ലാവർക്കും സ്വാഗതം പറഞ്ഞു. കേന്ദ്രസമിതി സെക്രട്ടറി സീന ടോമി കളത്തിൽ അധ്യക്ഷ പ്രസംഗം നടത്തി. ഫാമിലി അപ്പോസ്തലേറ്റ് & ബി സി സി ഡയറക്ടർ റവ. ഫാ. പ്രവീൺ കുരിശിങ്കൽ പ്രോഗ്രാമിനെ കുറിച്ചുള്ള ആമുഖ സന്ദേശം നൽകി. കുര്യാപ്പിള്ളി പ്രീസ്റ്റ് ഇൻ ചാർജ് റവ. ഫാ. നിമേഷ് അഗസ്റ്റിൻ കാട്ടാശ്ശേരി ആശംസകൾ അർപ്പിച്ചു. രൂപത റിസോഴ്സ് ടീം : ഫാ. ഷാബു കുന്നത്തൂർ, ഫാ. ജോസഫ് കൊച്ചേരി, അനി ജോസഫ്, ഷാലി ജോസഫ് എന്നിവർ ക്ലാസുകൾ നയിച്ചു. സജീവ് & ലിജിയ ദമ്പതികൾ കപ്പിൾസ് ഷെയറിങ് നടത്തി. സിസ്റ്റർ എൽസി O'cam, സിസ്റ്റർ മെൽന DHM എന്നിവർ ദമ്പതികൾക്ക് വേണ്ടി കൗൺസിലിംഗ് നടത്തുകയും ചെയ്തു. ഇടവക കൈക്കാരൻ ഡേവിസ് കുരിശിങ്കൽ എല്ലാവർക്കും നന്ദി അർപ്പിച്ചു.
kerala
SHARE THIS ARTICLE