ശ്രേഷ്ഠ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കൃഷി വകുപ്പ് റിട്ട. ജോയിന്റ് ഡയറക്ടറും ഫാം ജേർണലിസ്റ്റുമായ ശ്രീ. സുരേഷ് മുതുകുളം രചിച്ച് ശ്രേഷ്ഠ ബുക്സ് പ്രസിദ്ധീകരിച്ച ' പവിത്ര സസ്യങ്ങൾ' എന്ന പുസ്തകത്തിന്റെ ചർച്ച നടന്നു. കവിയും മുൻ ചീഫ് സെക്രട്ടറിയുമായ ജോയ് വാഴയിൽ ഉദ്ഘാടനം ചെയ്ത വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണത്തിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ അസി.ഡയറക്ടറും സാഹിത്യകാരനുമായ ഡോ. വിളക്കുടി രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. മലയാള മനോരമ ചീഫ് സബ് എഡിറ്റർ രാജീവ് ഗോപാലകൃഷ്ണൻ തുടർ പ്രഭാഷണം നടത്തി. പുസ്തക ചർച്ചയിൽ നോവലിസ്റ്റ് അഡ്വ. കല്ലിയൂർ ഗോപകുമാർ, ദൂരദർശൻ കേന്ദ്രം അസി. ഡയറക്ടർ കെ.എസ് രാജശേഖരൻ, കേരള സർവകലാശാല റിട്ട. ലൈബ്രേറിയൻ ഡോ.പി.കെ.സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു. സുദർശൻ കാർത്തികപറമ്പിൽ ആ മുഖ പ്രഭാഷണവും ശ്രേഷ്ഠ ബുക്സ് മാനേജിംഗ് ഡയറക്ടർ ഡോ. രോഹിത് ചെന്നിത്തല സ്വാഗതവും ജോൺസൺ റോച്ച് നന്ദിയും പറഞ്ഞു. കവി അഹമ്മദ് ഖാൻ കവിത അവതരിപ്പിച്ചു.
kerala
SHARE THIS ARTICLE