വ്യക്തിമുദ്രകൾ
*ഡോ. ജനാർദ്ദനൻ സി.ഒ.*
ആയുർവേദ ഡോക്ടർമാരിൽ ഏറ്റവും പ്രായം ചെന്നവരിൽ ഒരാളാണ് ഡോ.സി.ഒ. ജനാർദ്ദനൻ.
അരനൂറ്റാണ്ടിലേറെയുള്ള ആയുർവേദ ചികിത്സാ രംഗത്തെ മികവിന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി
ഡോ. ജനാർദ്ദനന് സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.
തൃപ്പൂണിത്തുറ ആയുർവേദ കോളേജിൽ നിന്നും ഡിപ്ലോമ നേടിയ ശേഷം സ്വദേശമായ മഞ്ഞപ്രയിൽ ചികിത്സ ആരംഭിക്കുകയായിരുന്നു. അച്ഛൻ മഞ്ഞപ്ര ചാലക്കൽ ഉണ്ണീര പ്രശസ്തനായ ആയുർവേദ വൈദ്യൻ ആയിരുന്നു. സഹോദരങ്ങളായ രാമചന്ദ്രനും പുരുഷോത്തമനും ചികിത്സാരംഗത്ത് ഉണ്ടായിരുന്നു. പാരമ്പര്യ വൈദ്യൻമാരുടെ കുടുംബാംഗം എന്ന നിലയിൽ ചികിത്സാരംഗത്ത് വളരെ വേഗത്തിൽ ചുവടുറപ്പിക്കാൻ ജനാർദ്ദനൻ ഡോക്ടർക്ക് കഴിഞ്ഞു.
നടുവേദനക്കും ഡിസ്ക് സംബന്ധമായ അസുഖങ്ങൾക്കും പ്രത്യേകമായ ചികിത്സ നൽകിയിരുന്നു. ഇപ്പോഴും ഈ രംഗത്താണ് കൂടുതലായി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
അരനൂറ്റാണ്ടുകാലത്തെ ചികിത്സ അനുഭവങ്ങൾക്കിടയിൽ വിഷമം പിടിച്ച പല അസുഖങ്ങളെയും ചികിത്സിച്ചു ഭേദമാക്കാൻ കഴിഞ്ഞു എന്നുള്ളത് തിരിഞ്ഞുനോക്കുമ്പോൾ ഡോക്ടർക്ക് ആത്മാഭിമാനത്തിന് വക നൽകുന്നവയാണ്.
ഗുരു നിത്യചൈതന്യ യതിയെ ചികിത്സിക്കാൻ കഴിഞ്ഞത് അപൂർവ്വ ഭാഗ്യമായാണ് ഡോക്ടർ കരുതുന്നത്. ഇടയ്ക്കിടെ ഊട്ടി ഫേൺ ഹില്ലിൽ ഗുരുവിനെ സന്ദർശിക്കുകയും ചില നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുമായിരുന്നു.
പ്രശസ്ത ഫുട്ബോളർ ഐ എം വിജയനെയും ചികിത്സിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. മഞ്ഞപ്രയിൽ നിന്ന് മുപ്പത്തടത്തു വന്ന് അവിടെ ക്ലിനിക് തുറന്ന് 27 വർഷം പ്രശസ്തമായ രീതിയിൽ ചികിത്സാകേന്ദ്രം നടത്തിയിരുന്നു. ഈയവസരത്തിൽ കുട്ടികൾക്കുള്ള ചികിത്സയും, മാനസിക രോഗ ചികിത്സയും, തളർന്നു പോയവർക്കുള്ള ചികിത്സയും നടത്തി പേരെടുക്കാൻ കഴിഞ്ഞു.
പിന്നീട് പറവൂരിലേക്ക് മാറുകയായിരുന്നു.
ഇപ്പോൾ ചേന്ദമംഗലം തെക്കുംപുറത്തെ വീടിനോട് ചേർന്ന് ക്ലിനിക് നടത്തി വരികയാണ്.
എഴുപത്തിയൊമ്പതാം വയസ്സിലേക്ക് പ്രവേശിക്കുമ്പോൾ ഇദ്ദേഹത്തിന് ഓർത്തെടുക്കാൻ ചികിത്സാ രംഗത്തും സംഘടനാ പ്രവർത്തന രംഗത്ത് ധാരാളം കാര്യങ്ങൾ ഉണ്ട്. ചികിത്സാരംഗത്തും സംഘടനാ രംഗത്തും ഊർജ്ജസ്വലമായ പ്രവർത്തനങ്ങളാണ് ഡോക്ടർ കാഴ്ചവച്ചിരുന്നത്. നാൽപ്പതു വർഷക്കാലം ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സജീവ പ്രവർത്തകനായിരുന്നു. സംസ്ഥാന കമ്മിറ്റി അംഗമായി രുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ ഭാരവാഹിത്വത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയാണ്.
കോതമംഗലം നങ്ങേലി ആശുപത്രിയുടെ പുരസ്കാരം, ദേശീയ ആയുർവ്വേദ ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ മന്ത്രിയിൽ നിന്നു ലഭിച്ച ആദരവ്, എ എം എ ഐ യുടെ പുരസ്കാരം എന്നീ അംഗീകാരങ്ങൾ വിവിധ കാലയളവിൽ ഡോക്ടറെ തേടിയെത്തിയിട്ടുണ്ട്.
ഭാര്യ -പറവൂർ ഗവ. ആയുർവേദ ഹോസ്പിറ്റലിൽ നിന്നു സീനിയർ മെഡിക്കൽ ഓഫീസർ ആയി വിരമിച്ച ഡോ. ഓമന (late)
മക്കൾ - സിമി ബെൻ, ഡോ.ഷിമി ബെൻ (ലക്നൗ ആയുർവേദ മെഡിക്കൽ കോളേജ് ഭൈഷജ്യ കൽപ്പന വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ )
ഫോൺ - 9847455291
(വി ആർ നോയൽ രാജ്)
kerala
SHARE THIS ARTICLE