ജി.യു. പി.എസ് വെള്ളാങ്ങല്ലൂർ
വായന പക്ഷാചരണം സമാപനം സ്കൂൾ ഹാളിൽ സംഘടിപ്പിച്ചു ഹെഡ്മിസ്ട്രസ്സ് ഷീബ ടീച്ചർ സ്വാഗതം ആശംസിച്ച ചടങ്ങിൽ സാഹിത്യകാരിയും വിദ്യാലയത്തിലെ പൂർവ അധ്യാപികയുമായ മേരി ടീച്ചർ മുഖ്യാതിഥിയായിരുന്നു .മേരി ടീച്ചർ കുട്ടികളുമായ് സാഹിത്യ സല്ലാപം നടത്തി.
വായന ദിനവുമായ് ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളുടെ സമ്മാന വിതരണവും മേരി ടീച്ചർ നിർവഹിച്ചു. വിദ്യാലയ ലൈബ്രറിയിലേക്ക് ടീച്ചർ പുസ്തകങ്ങൾ സംഭാവന ചെയ്തു. ശോഭ ടീച്ചർ നന്ദി പറഞ്ഞു.
kerala
SHARE THIS ARTICLE