മിനിക്കഥ -
കണ്ണാടി നോക്കാത്തത് -
✍️ഉണ്ണി വാരിയത്ത്
>>>>>>>>>>>>>>>>>>
കണ്ണാടി നോക്കാത്തവരുണ്ടോ?
ഇല്ലെന്ന് നാനാദിശകളിൽനിന്നും ഉത്തരം. പക്ഷേ, ഉണ്ടെന്ന് ഒരു കോണിൽനിന്നും ഒരു ധ്വനി.
ഉണ്ടെങ്കിൽ ആര് എന്ന് തുടർച്ചോദ്യം.
കാലം എന്ന് ഉത്തരം!
ശരിയാണല്ലോ. കാലം ഒരിക്കലും കണ്ണാടി നോക്കില്ല. കാരണം, അതിനറിയാം തന്റെ മുഖം വിരൂപമായിക്കൊണ്ടിരിക്കുകയാണെന്ന്! വിരൂപരായ മനുഷ്യർ പോലും കണ്ണാടി നോക്കി സുന്ദരന്മാരെന്നു ഭാവിക്കുകയും മുഖം മിനുക്കുകയും ചെയ്യുന്നുണ്ടല്ലോ!
കണ്ണാടി നോക്കാത്തത് കാലം മാത്രം.
=========
story
SHARE THIS ARTICLE