മിനിക്കഥ -
ഗ്രൂപ്പിസം -
✍️ഉണ്ണി വാരിയത്ത്
---------------------------------
" രാഷ്ട്രീയത്തെ തകർക്കുന്നതും തളർത്തുന്നതും ഗ്രൂപ്പിസമാണ്" അയാൾ പറഞ്ഞു.
" അപ്പോൾ കലയെയോ?" മറ്റേയാൾ ചോദിച്ചു.
" അതിനെയും"
"സാഹിത്യത്തെ?"
" പറയാനുണ്ടോ? "
" ഗ്രൂപ്പിസമില്ലെങ്കിൽ മനുഷ്യർ രക്ഷപ്പെടുമെ ന്നാണോ? "
"എന്താ സംശയം?"
"എങ്കിൽ, ഗ്രൂപ്പില്ലാത്തവരുടെ ഒരു ഗ്രൂപ്പ് തുടങ്ങിയാലോ?"
" കണ്ടോ! അവിടെയും നിങ്ങൾക്ക് വേണോ ഗ്രൂപ്പിസം? " അയാൾ കുറ്റപ്പെടുത്തി.
മറ്റേയാൾ തല താഴ്ത്തി.
========
story
SHARE THIS ARTICLE