മിനിക്കഥ -
പ്രായം കൂടുന്തോറും -
✍️ഉണ്ണി വാരിയത്ത്
---------------------------------
ജന്മദിനങ്ങൾ ആഘോഷിക്കുമ്പോൾ ഉല്ലാസത്തോടൊപ്പം അവന് അല്പം വല്ലായ്മയും അനുഭവപ്പെടാറുണ്ട്, പ്രായം കൂടുന്നതുകൊണ്ട്.
എങ്കിലും, പ്രായം കൂടുന്തോറും വലിയ വലിയ മോഹങ്ങൾ ഇല്ലാതാവുകയും, ചെറിയ ചെറിയ കാര്യങ്ങളിൽപ്പോലും സംതൃപ്തിയും സമാധാനവും കണ്ടെത്താൻ കഴിയുന്നുണ്ടെന്ന് മനസ്സിലാവുകയും ചെയ്തു.
അവൻ ജന്മദിനങ്ങൾക്ക് ഇപ്പോൾ നന്ദി പറയുകയാണ്.
=====
story
SHARE THIS ARTICLE