All Categories

Uploaded at 1 month ago | Date: 27/11/2025 20:45:17

മിനിക്കഥ -  
ബ്രാഹ്മമുഹൂർത്തം -  
✍️ഉണ്ണി വാരിയത്ത്  

     "ബ്രാഹ്മമുഹൂർത്തം  എന്നുവെച്ചാൽ എന്താണെന്നറിയാമോ? അതു തുടങ്ങുന്നത് സൂര്യോദയത്തിന് നാല്പ ത്തെട്ടു നിമിഷങ്ങൾക്കുമുമ്പാണ്.  വായിച്ചുപഠിക്കാനും, എഴുതാനും, സാധകം ചെയ്യാനും, ഏതു വിദ്യ അഭ്യസിക്കാനും, വ്യായാമത്തിനും, എന്നുവേണ്ട എന്തു നല്ല കാര്യത്തിനും ബ്രാഹ്മമുഹൂർത്തം ഉചിതമാണ് " മുത്തച്ഛൻ പറഞ്ഞു. 
     കൊച്ചുമക്കൾ കേട്ടില്ല. അവർ ചെവികളിൽ എയർപോഡ്സ് അഥവാ വയർലെസ് ഹെഡ്ഫോൺ തിരുകി വെച്ചിരിക്കുകയാണല്ലോ! അങ്ങനെയല്ലെങ്കിൽത്തന്നെ, അർദ്ധരാത്രി കഴിഞ്ഞു മാത്രം ഉറങ്ങി ശീലിച്ച അവർ പറയുക സുഖസുഷുപ്തിക്കാണ്  ബ്രാഹ്മമുഹൂർത്തം ഏറ്റവും ഉചിതം എന്നായിരിക്കുമല്ലോ!

story

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.