All Categories

Uploaded at 1 day ago | Date: 14/10/2025 11:00:29

മിനിക്കഥ - 
അടവ് - 
✍️ഉണ്ണി വാരിയത്ത് 
--------------------------------- 
     ചേച്ചിക്ക് നല്ല കഴിവുണ്ട്. അനിയത്തിക്ക് ഒരു കഴിവുമില്ല. എല്ലാവരും ചേച്ചിയെ അഭിനന്ദിക്കുന്നതു കാണുമ്പോൾ അനിയത്തിക്ക് ദേഷ്യം വരും. അവൾ ചേച്ചിയെ വെറുത്തുതുടങ്ങി. 
    ചേച്ചിക്കാകട്ടെ അനിയത്തിയെ  ജീവനാണ്.  ഒരു ദിവസം അനിയത്തി ചേച്ചിയോട് പറഞ്ഞു: 
    " ഞാനും വളരും. ചേച്ചിയെപ്പോലെയാകും" 
     " പോരാ. നീ എന്നേക്കാൾ നന്നാവണം എന്നാണ് എന്റെ ആഗ്രഹം" ചേച്ചി അറിയിച്ചു.    
     "വെറുതെ നുണ പറയണ്ട" 
     " സത്യമാണ് " 
     " എങ്കിൽ ചേച്ചി ഇനി ഒരു കഴിവും പ്രകടിപ്പിക്കില്ലെന്ന് വാക്ക് തരൂ" 
     ചുളിവിൽ ജയിക്കാൻ ചിലർ എന്തെല്ലാം അടവുകളാണ് പയറ്റുന്നത് ജീവിതത്തിൽ! 
               =======

story

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.