മിനിക്കഥ -
ശ്രദ്ധേയം -
✍️ഉണ്ണി വാരിയത്ത്
----------------------------------
ആതിഥേയന്റെ കുട്ടിയെ അരികിൽ വിളിച്ച് അതിഥി ചോദിച്ചു:
" മോനേ, നിനക്ക് ആരെയാ ഇഷ്ടം? അമ്മയെയോ അച്ഛനെയോ? "
" രണ്ടുപേരെയും" കുട്ടി പറഞ്ഞു.
" എങ്കിലും, കൂടുതൽ ഇഷ്ടം ആരോടാണ്? "
" അമ്മയോട് "
" അതു കഴിഞ്ഞേ ഉള്ളോ അച്ഛനോടിഷ്ടം? "
" അമ്മയോടുള്ള ഇഷ്ടം കഴിയുന്നില്ലല്ലോ!"
അതിഥി പകച്ചു പോയി. ആതിഥേയൻ പുഞ്ചിരിച്ചു.
ചില കുട്ടികളുടെ വാക്കുകൾ ശ്രദ്ധേയമല്ലേ?
======
story
SHARE THIS ARTICLE