മിനിക്കഥ -
മുടങ്ങാത്ത ചടങ്ങ് -
✍️ഉണ്ണി വാരിയത്ത്
---------------------------------
"എന്തുകൊണ്ടാണ് ആ ശുഭവാർത്ത നീ ആരെയും അറിയിക്കാത്തത്? " സുഹൃത്ത് ചോദിച്ചു.
" എന്നെ സംബന്ധിച്ച ശുഭവാർത്ത എല്ലാവരെയും യഥാർത്ഥത്തിൽ സന്തോഷിപ്പിക്കുമെന്ന് തോന്നാത്തതുകൊണ്ട്" അവൻ പറഞ്ഞു.
"അത് അശുഭാപ്തിവിശ്വാസമല്ലേ?"
"ആണോ? ശുഭവാർ ത്തയോ അശുഭവാർ ത്തയോ അറിയിക്കുമ്പോൾ പ്രതികരിക്കുന്ന പലരുടെ ആത്മാർത്ഥതയില്ലായ്മയും, പ്രതികരിക്കാത്ത പലരുടെ ബോധപൂർവ്വമായ അശ്രദ്ധാനാട്യവും, മനസ്സിലാക്കിക്കൊണ്ടാണ് പറയുന്നത് "
"എല്ലാം വെറും ചടങ്ങാണെന്നാണോ?"
" അതെ, മുടങ്ങാത്ത ചടങ്ങ് "
എന്നും മറ്റുള്ളവരുമായി പലരും പങ്കിടാറുള്ള സുപ്രഭാതസന്ദേശങ്ങളുടെ പ്രസക്തിയെപ്പറ്റി യാണ് അപ്പോൾ സുഹൃത്ത് ആലോചിച്ചത്.
=====
story
SHARE THIS ARTICLE