മിനിക്കഥ -
ഏകനാകാതിരിക്കാൻ-
✍️ഉണ്ണി വാരിയത്ത്
---------------------------------
അവൻ വിഷാദത്തോടെ പറഞ്ഞു:
" ഞാൻ ഏകനാണ്. പക്ഷെ, അത് എന്റെ കുറ്റം കൊണ്ടല്ല. എല്ലാവരും ചേർന്ന് എന്നെ ഒറ്റപ്പെടുത്തിയതാണ്"
അയാൾ പുഞ്ചിരിയോടെ പ്രതിവചിച്ചു :
" എന്തിനും നിനക്ക് നിന്റെയും അവർക്ക് അവരുടെയും ന്യായീകരണങ്ങൾ ഉണ്ടാകും. പക്ഷെ, ഒരു കാര്യം ഉറപ്പ്. നീയുമായി സൗഹൃദം നീ സ്ഥാപിച്ചാൽ ഒരിക്കലും ഏകനാകില്ല"
പിന്നീട് അവൻ അങ്ങനെ പരിഭവമോ പരാതിയോ പറഞ്ഞതായി കേട്ടിട്ടേ യില്ല.
*********
story
SHARE THIS ARTICLE