All Categories

Uploaded at 12 hours ago | Date: 24/10/2025 12:40:46

മിനിക്കഥ -   
പ്രചോദനം -   
ഉണ്ണി വാരിയത്ത് 
<><><><><><><><>
     അവളുടെ മനസ്സിനെ നൈരാശ്യം വല്ലാതെ അലട്ടി. അടച്ചിട്ട മുറിയിൽ അവൾ ഒറ്റയ്ക്കിരിക്കുകയാണ്. 
     "നമുക്കൊന്ന് പുറത്തുപോയിട്ട് വരാം. നിന്റെ മനോവിഷമം അല്പമെ ങ്കിലും മാറാതിരിക്കില്ല"    കൂട്ടുകാരി പറഞ്ഞു. 
      പക്ഷേ, അവൾ കൂട്ടാക്കിയില്ല. കൂട്ടുകാരി തുടർന്നു: 
    " തിരമാലകളെ ശ്രദ്ധിച്ചിട്ടുണ്ടോ? ആർത്തലച്ചു വരും. പിന്തിരിഞ്ഞു പോവുകയും ചെയ്യും. പക്ഷേ, ഒരിക്കലും തിരിച്ചുവരാതിരിക്കില്ല. തീരത്തിന് അതറിയാം. ആരും പ്രതീക്ഷ കൈവിടരുത് എന്നർത്ഥം" 
      കൂട്ടുകാരിയുടെ വാക്കുകൾ അവളുടെ മനസ്സിൽ തുടരെത്തുടരെ അലയടിച്ചുകൊണ്ടിരുന്നു. അവസാനം, അവൾക്കത് പ്രചോദനമായി ഭവിച്ചു ജീവിതത്തിൽ. 
             =========

story

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.