മിനിക്കഥ -
കണ്ണീർപ്പെയ്ത്ത് -
✍️ഉണ്ണി വാരിയത്ത്
രാവിലെ തുടങ്ങിയ മഴയാണ്. ഉച്ചതിരിഞ്ഞിട്ടും നിർത്താതെ പെയ്യുന്നു. വെയിലിനായി മഴ ഒഴിഞ്ഞുകൊടുക്കും എന്നു തോന്നിയില്ല അവൾക്ക്.
ജീവിതത്തിലും ആരും ആർക്കുവേണ്ടിയും ഒഴിഞ്ഞുമാറില്ല എന്ന് അവൾ മനസ്സിലാക്കുന്നു. തനിക്കുവേണ്ടി കൂട്ടുകാരി ഒഴിഞ്ഞുമാറിയില്ലല്ലോ! അവളും താനും സ്നേഹിച്ചത് ഒരേ സഹപാഠിയെയാണ്. അവനാകട്ടെ, രണ്ടുപേരെയും ഇഷ്ടം.
അവർക്കുവേണ്ടി താൻ ഒഴിഞ്ഞുമാറിയാലും, ഓർമ്മയിൽനിന്നും അവനെ ഒഴിച്ചുമാറ്റാൻ കഴിയുകയില്ലല്ലോ!
മഴയോട് മത്സരിക്കാനോ എന്തോ ഈ കണ്ണീർപ്പെയ്ത്ത്!
story
SHARE THIS ARTICLE