മിനിക്കഥ -
ദൈവവും ചെകുത്താനും -
✍️ഉണ്ണി വാരിയത്ത്
സ്കൂളിൽ പഠിക്കുന്ന കാലത്ത് ഒരു നാടകത്തിൽ ചായവും ചമയവും അണിയുമ്പോൾ അവനു മനസ്സിലായി -- ദൈവമാകാൻ എളുപ്പമാണ്. ചെകുത്താനാകാൻ വളരെ ബുദ്ധിമുട്ടുണ്ട്.
വളർന്നു വലുതായി ജീവിതനാടകത്തിൽ ഭാഗഭാക്കായപ്പോൾ അവനു തോന്നി -- ദൈവമാകാനാണ് ബുദ്ധിമുട്ട്. ചെകുത്താ നാകാൻ വളരെ എളുപ്പമാണ്.
ദൈവമാകാനായില്ലെങ്കിലും ചെകുത്താനാ കാതിരിക്കാൻ അവൻ ശ്രമിച്ചു.
story
SHARE THIS ARTICLE