All Categories

Uploaded at 2 days ago | Date: 30/10/2025 13:43:15

മിനിക്കഥ -  
ഇക്കണക്കിന് -  
✍️ഉണ്ണി വാരിയത്ത് 

      ബുദ്ധിയും ബോധവുമില്ലാത്തവൻ എന്ന വിശേഷണം പണ്ടേ അവനു ചാർത്തിക്കിട്ടിയിട്ടുണ്ട്.
      ഒരു ദിവസം അവൻ അപ്രത്യക്ഷനായി. പിന്നീട്, തിരിച്ചെത്തി അവൻ ലോകത്തോട് വിളിച്ചുപറഞ്ഞു: 
     " ദൂരയാത്രയിലാ യിരുന്നു ഞാൻ. ബോധിവൃക്ഷത്തണലിൽ കുറച്ചുനേരം ഇരുന്നപ്പോൾ ഒരു അലൗകിക പരിവർത്തനം എന്നിൽ സംഭവിച്ചു. അങ്ങനെ ഞാൻ കവിത എഴുതാൻ തുടങ്ങി"  
     കവിതയോ?  അവനോ? -  പലരും സംശയിച്ചു...
     ഇക്കണക്കിന്, ഉയരങ്ങളിലെത്താൻ ഇനി അവൻ ബോധിവൃക്ഷക്കൊമ്പിൽ കയറി തൂങ്ങുമോ എന്തോ! 
       

story

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.