മിനിക്കഥ -
വഴികാട്ടി -
✍️ഉണ്ണി വാരിയത്ത്
"കാലത്തിനുമുമ്പെ സഞ്ചരിക്കാൻ എനിക്ക് കഴിയില്ല" അയാൾ പറഞ്ഞു.
" അതു സാരമില്ല" എന്ന് അശരീരി.
"കാലത്തിനൊപ്പവും സഞ്ചരിക്കാൻ വയ്യ"
" അതും സാരമില്ല"
" കാലത്തിന്റെ പിറകെ പോകാനും തോന്നുന്നില്ല"
" വേണ്ട. പക്ഷേ, സത്യത്തിന്റെ നിഴലിൽ പോകാമല്ലോ"
"പോകാം"
" അതുമതി. അപ്പോൾ, കാലം താനേ കൂടെ വന്നോളും "
" കാലത്തിന്റെ വക്താവാണോ നിങ്ങൾ? "
" അല്ല. കാലം തന്നെ!"
അങ്ങനെ, വഴികാട്ടിയായ അശരീരിയ്ക്ക് തന്റെ മനസ്സാക്ഷിയുടെ സ്വരമാണല്ലോ എന്ന് അയാൾ തിരിച്ചറിഞ്ഞു.
story
SHARE THIS ARTICLE