മിനിക്കഥ -
ഒരേയൊരു ശത്രു -
✍️ഉണ്ണി വാരിയത്ത്
തനിക്ക് ഒരേയൊരു ശത്രുവേ ഉള്ളു എന്ന് അയാൾ പറയും.
സ്വാഭാവികമായും അത് ആരാണെന്നറിയാൻ ആർക്കും ജിജ്ഞാസയുണ്ടാവുമല്ലോ. അത് വെളിപ്പെടുത്താൻ അയാൾക്ക് ഒരു സങ്കോചവുമില്ല.
മനസ്സാണത്രെ അയാളുടെ ശത്രു! വെറുപ്പും അമർഷവും പകയും ദുശ്ശാഠ്യവും ദുഃഖവുമെല്ലാം വളർത്തുകയും തന്മൂലം സ്നേഹത്തെ തളർത്തുകയും ചെയ്യുന്ന മനസ്സ്!
അയാളുടെ എന്നല്ല പലരുടെയും ശത്രു അതുതന്നെയാണെന്ന് പറയേണ്ടതില്ലല്ലോ!
story
SHARE THIS ARTICLE