മിനിക്കഥ -
കരഞ്ഞുകാണിച്ചവൻ-
✍️ഉണ്ണി വാരിയത്ത്
ആർത്തിയെന്നു പറഞ്ഞാൽ പോരാ. അവന് അത്യാർത്തിയാണ്.
തന്റെ നിസ്സഹായാവസ്ഥ പറഞ്ഞ് കരഞ്ഞുകാണിച്ചാണ് അവൻ അയാളുടെ സഹതാപം പിടിച്ചുപറ്റിയത്. അയാൾ അവനെ സഹായിച്ചു.
ഇരിക്കാൻ ഇത്തിരി ഇടം കൊടുത്താൽ കാൽ നീട്ടുകയും, തുടർന്ന് നീണ്ടു നിവർന്നു കിടക്കുകയും ചെയ്യുന്ന ചിലരുണ്ട ല്ലോ. അവനും തഥൈവ. അതുകൊണ്ടാണ് അയാൾ തുടർന്ന് സഹായിക്കാതായത്.
മുമ്പ് അയാളെ കരഞ്ഞുകാണിച്ചവൻ ഇപ്പോൾ കോക്രി കാണിക്കുന്നു!
story
SHARE THIS ARTICLE