വൈപ്പിന്‍:- വൈപ്പിൻബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്കും പ്രസിഡന്റ് തുളസി സോമനും എതിരെ കോൺഗ്രസ് നടത്തുന്ന കള്ളപ്രചാരണങ്ങൾക്കെതിരെ സിപിഐ എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. നൽകാത്ത പണത്തിന്റെ പേരിൽ കോൺഗ്രസ് നടത്തുന്നഅഴിമതി ആരോപണം ഉണ്ടയില്ലാ വെടിയാണ്. ഭരണസമിതിയിൽ ഉന്നയിക്കാത്ത കാര്യങ്ങൾ കോൺഗ്രസ് അംഗങ്ങൾ പൊതുനിരത്തിൽ ഉന്നയിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ജില്ലയിലെ തന്നെ ഏറ്റവും മികച്ച ഭരണസമിതിക്കെതിരെ നടത്തുന്ന കള്ളപ്രചരണങ്ങളെ പൊതുജനം തിരിച്ചറിയണമെന്ന ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ് സിപിഐ എം സെക്രട്ടറി എ പി പ്രനിൽ പറഞ്ഞു.ഏരിയാ കമ്മിറ്റി അംഗം പി ബി സജീവൻ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ കെ കെ ജോഷി, എൻ എസ് സൂരജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, വൈസ് പ്രസിഡന്റ് കെ എ സാജിത്, ജില്ലാ പഞ്ചായത്തംഗം എം ബി ഷൈനി, പഞ്ചായത്ത് പ്രസിഡന്റ് കെ എസ് നിബിൻ, കെ എസ് ദിനരാജ് എന്നിവർ സംസാരിച്ചു.
വൈപ്പിൻ
SHARE THIS ARTICLE