വൈപ്പിൻ :- നാനൂറുഗ്രാം കഞ്ചാവുമായി അസം സ്വദേശികളായ ദമ്പതികൾ എക്‌സ്‌സൈസ് പിടിയിൽ. മുനമ്പം അങ്ങാടിയിൽ നിന്നും ബംഗാൾ സ്വദേശിയായ ഗൗതം സർക്കാർ (30), ഭാര്യ അസം സ്വദേശിനി ലക്ഷി ബാരിക് ബർമൻ (25) എന്നിവരാണ് പിടിയിലായത്. ഞാറക്കൽ എക്‌സൈസ് ഇൻസ്‌പെക്ടർ പി കെ ജയപ്രകാശും പാർടിയും ചേർന്നാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്. ദമ്പതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
അസി എക്സൈസ് ഇൻസ്‌പെക്ടർ വി എം ഹാരിസ്, പ്രിവന്റ്റിവ് ഓഫിസർ പി ബി ഷിബു, മുഹമ്മദ് കുഞ്ഞ്, സിവിൽ എക്സൈസ് ഓഫിസർ രതീഷ് കെ തങ്കപ്പൻ, എൻ കെ സാബു, ദിപു ദേവദാസ്, വനിത സിവിൽ എക്സൈസ് ഓഫിസർ കെ ജിമോൾ എന്നിവരാണ് എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.
വൈപ്പിൻ
SHARE THIS ARTICLE