All Categories

Uploaded at 2 months ago | Date: 21/02/2025 20:03:36

വൈപ്പിൻ: കുഴുപ്പിള്ളി സെന്റ്റ് ഗ്രിഗറീസ് യു.പി.സ്‌കൂൾ വാർഷികവും അധ്യാപക രക്ഷാകദിനവും യാത്രയയപ്പ് സമ്മേളനവും അനുമോദനവും നർത്തകി രൂപീക ജൂലിയൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി കെ ആന്റണി അധ്യക്ഷത വഹിച്ചു സ്‌കൂൾ മാനേജർ റവ.ഡോ. കുര്യാക്കോസ് മുണ്ടാടൻ അനുഗ്രഹ പ്രഭാഷണം നടത്തി. ചലച്ചിത്ര സംവിധായകൻ രാജേഷ് കെ രാമൻ മുഖ്യാതിഥിയായിരുന്നു. പ്രധാനധ്യാപിക ബിനു തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു. അധ്യാപകപ്രതിനിധി ജിബി വർഗീസ്, വിദ്യാർഥി പ്രതിനിധി കുമാരി വി.എസ് വേദ.നൈസി വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. വിരമിക്കുന്ന അധ്യാപികമാരായ ആൽഫിതോമസ് ഷൈനി വർഗീസ് എന്നിവർക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു .തുടർന്ന് ആൽഫി തോമസ് ഷൈനി വർഗീസ് എന്നിവർ മറുപടി പ്രസംഗം നടത്തി. വിദ്യർഥികൾക്കുള്ള സമ്മാന ങ്ങളും കലാപരിപാടികളും നടന്നു.
 

വൈപ്പിൻ

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.