All Categories

Uploaded at 3 months ago | Date: 30/01/2025 23:48:59

 വൈപ്പിൻ :- എടവനക്കാട് : വേലിയേറ്റ വെള്ളപ്പൊക്കം പരിഹരിക്കുക, ടെട്രാ പോഡ് സംരക്ഷണഭിത്തി നിർമ്മിക്കുക, CRZ മാപ്പിലെ അപാകതകൾ പരിഹരിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി എടവനക്കാട് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ തീരദേശ പദയാത്രയും പൊതുയോഗവും നടത്തി.

 കഴിഞ്ഞ വർഷത്തെ കടലാക്രമണത്തിൽ വീടുകൾക്ക് അകത്തൂടെ കടൽ വെള്ളം കയറിയിറങ്ങിയ സാഹചര്യം ഉണ്ടായപ്പോഴാണ് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ സമരങ്ങൾ ആരംഭിച്ചത്. മാസങ്ങളോളം സമരം ചെയ്തിട്ടും ചർച്ചകൾ നടത്തിയിട്ടും തീരുമാനമാകാത്തതിനാലാണ് വീണ്ടും സമര രംഗത്തേക്ക് ഇറങ്ങിയതെന്ന് സമിതി നേതാക്കൾ പറഞ്ഞു. ചെല്ലാനം മോഡൽ ടെട്രാ പോഡ് സംരക്ഷണഭിത്തി നിർമ്മിക്കുന്നത് വരെ സമര രംഗത്ത് തുടരാനാണ് സമിതിയുടെ തീരുമാനം.

 അതിനിടയിൽ വേലിയേറ്റ വെള്ളപ്പൊക്കം മൂലം ജനജീവിതം തടസ്സപ്പെട്ടു കൊണ്ടിരിക്കുകയാണ്. ദിവസങ്ങളോളം കെട്ടിക്കിടക്കുന്ന വെള്ളത്തിൽ സെപ്റ്റിക് ടാങ്ക് മാലിന്യങ്ങൾ അടക്കം ഉണ്ട്. ഭക്ഷണം പാകം ചെയ്യാനും കുട്ടികളെ ഒന്ന് പുറത്തിറക്കാനും കഴിയുന്നില്ല. പല വീടുകളിലും വെള്ളം കോരി കളഞ്ഞിട്ടാണ് കിടക്കുവാൻ പോലും കഴിയുന്നത്. വീരൻ പുഴയിൽ അടിഞ്ഞു കൂടിയിട്ടുള്ള എക്കൽ നീക്കം ചെയ്ത് സംഭരണശേഷി വർധിപ്പിച്ചും കൈവഴികളിലെ ബണ്ടുകൾ ഉയർത്തിയും വേലിയേറ്റ പ്രശ്നം പരിഹരിക്കണമെന്ന് സമരക്കാർ പറയുന്നു.

CRZ നിയമം വിലങ്ങുതടിയായി നിൽക്കുന്നതുകൊണ്ട് പലരും ഭവന നിർമാണത്തിന് അനുമതി ലഭിക്കാതെയും സ്ഥിര നമ്പർ ലഭിക്കാതെയും ബുദ്ധിമുട്ടുകയാണ്.  പുതിയ മാപ്പ് പ്രസിദ്ധീകരിച്ചിട്ടും സമരം ചെയ്തവരുടെ പ്രദേശങ്ങൾക്ക് ഇളവ് ലഭിക്കാത്തതും സമരക്കാർ ചൂണ്ടിക്കാണിക്കുന്നു.

 അണിയൽ കടപ്പുറത്ത് നിന്നും കുഴുപ്പിള്ളി കടപ്പുറത്തുനിന്നും ആരംഭിച്ച പദയാത്ര പഴങ്ങാട് കടപ്പുറത്ത് സംഗമിച്ചതിനു ശേഷം ഒരുമിച്ച് പഴങ്ങാട് ബസാറിൽ എത്തി പൊതുയോഗം ചേർന്നാണ് പിരിഞ്ഞത്. 

 സമരസമിതി ചെയർമാൻ പി ബി സാബു അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ. കെ.സരസൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു. പ്രശോഭ് ഞാവേലി സ്വാഗതം ആശംസിച്ചു. എം.കെ.മനാഫ്, ഇ. കെ. അഷ്‌റഫ്‌, ടി. എ. ജോസഫ്, രാമകൃഷ്ണ പിള്ള, ഐ. എ. ഷംസുദീൻ, ട്രീസ ക്ലീറ്റസ്, ബിനോയ്‌ എ. ആർ, ശാന്തി മുരളി, നെഷീദ ഫൈസൽ, സുനൈന സുധീർ, അജാസ് അഷ്‌റഫ്‌, സലിഹരൻ. ഇ.കെ, ബേസിൽ മുക്കത്ത്, യുസഫ് കളപ്പുരക്കൽ, എൻ. എ സന്തോഷ്‌,അജിത് കുമാർ, ഖയ്യും,  തുടങ്ങിയവർ സംസാരിച്ചു

വൈപ്പിൻ

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.