മിനിക്കഥ -
പാവം കാലൻ! -
✍️ഉണ്ണി വാരിയത്ത്
മഹാനഗരത്തിൽ ഒരു ഒഴിവുദിവസം അയാൾ വെറുതെ ഓരോന്നു ചിന്തിക്കുകയായിരുന്നു......
ആഴ്ചയിൽ ഒരു ദിവസമെങ്കിലും എല്ലാവർക്കും ഒഴിവുണ്ടാകും. ആറു ദിവസം സൃഷ്ടി നടത്തിയ ദൈവവും ഏഴാം ദിവസം വിശ്രമിച്ചു എന്നാണല്ലോ വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
പക്ഷേ, മനുഷ്യർ ഒഴിവുദിവസം വിശ്രമത്തിനല്ല, കുടുംബസമേതം അല്ലെങ്കിൽ സുഹൃദ് സംഘത്തോടൊപ്പം ഹോട്ടലുകളിലോ വിരുന്നുസൽക്കാരങ്ങൾക്കോ ചെന്ന് തീറ്റയും കൂടിയുമായി അടിച്ചുപൊളിക്കുകയാണ്. തന്മൂലം, പലപ്പോഴും വാഹനാപകടങ്ങളും മരണങ്ങളും സംഭവിക്കുന്നുണ്ട്.
എന്തായാലും, വിശ്രമിക്കാനോ ആഘോഷിക്കാനോ ഒരു ഒഴിവുദിവസമി ല്ലാത്ത ഒരേയൊരാൾ കാലനാണല്ലോ! പാവം!
story
SHARE THIS ARTICLE