മിനിക്കഥ -
വലിയ തെറ്റ് -
✍️ഉണ്ണി വാരിയത്ത്
ഒരാളുടെ സപ്തതി യാഘോഷത്തിന് മറ്റൊരാൾ ആശംസാ സന്ദേശമയച്ചു. അതിൽ, സപ്തതിയിലേക്ക് പ്രവേശിക്കുന്ന താങ്കൾക്ക് ശതകോടി പ്രണാമം എന്നതിനു പകരം ശവകോടിപ്രണാമം എന്ന് നിർഭാഗ്യവശാൽ തെറ്റായി കുറിക്കപ്പെട്ടിരുന്നു.
സന്ദേശം അയച്ചയാളുടെ വിരലൊന്നു വഴുക്കിയതാണെന്ന് വിചാരിക്കാനുള്ള വിശാലമനസ്കതയൊന്നും സന്ദേശസ്വീകർത്താവിന് ഉണ്ടായില്ല. മന:പൂർവ്വം തന്നെ അവഹേളിക്കാൻ അന്ത്യോപചാരവാക്കുകൾ അർപ്പിച്ചതാണെന്ന് അയാൾ വിശ്വസിച്ചു.
അശ്രദ്ധയാൽ ഒരു തെറ്റ് ആർക്കും പറ്റാം. അത് മനസ്സിലാക്കാത്തതും തെറ്റല്ലേ? പ്രായവളർച്ചയ്ക്കൊപ്പം സ്വാഭാവികമായി മനസ്സും വളരുന്നില്ലെങ്കിൽ അതല്ലേ ഏറ്റവും വലിയ തെറ്റ് ?
story
SHARE THIS ARTICLE