മിനിക്കഥ -
അയാളെപ്പോലെയുള്ളവർ -
✍️ഉണ്ണി വാരിയത്ത്
അയാൾ അകാലചരമമടഞ്ഞു.
ആർക്കും കഴിയില്ല അയാളെ മറക്കാൻ. ഹ്രസ്വജീവിതത്തിൽ സമൂഹത്തിനുവേണ്ടി അയാൾ നന്മകൾ മാത്രമേ ചെയ്തിട്ടുള്ളു.
ചിലർ അങ്ങനെയാണ്. ഭൂമിയിൽ വന്നുപോകുന്ന സമയം കുറവാണെങ്കിലും, തന്നുപോകുന്ന ഓർമ്മകൾ ഏറെയായിരിക്കും!
അയാൾ മരിക്കാതിരുന്നെങ്കിൽ അല്ലെങ്കിൽ പുനർജ്ജനിച്ചെങ്കിൽ എന്നു ചിന്തിച്ചിട്ട് ഫലമില്ലല്ലോ. അതുകൊണ്ട്, അയാളെപ്പോലെയുള്ളവർ ഇനിയും ജനിച്ചെങ്കിൽ എന്ന് പ്രാർത്ഥിക്കാമെന്നു മാത്രം.
story
SHARE THIS ARTICLE