മിനിക്കഥ -
പുസ്തകശേഖരം -
✍️ ഉണ്ണിവാരിയത്ത്
അയാളുടെ കൈവശം ഒരുപാടു പുസ്തകങ്ങളുണ്ട്. പക്ഷേ, അയാൾ ഒന്നും ആർക്കും വായിക്കാൻ കൊടുക്കാറില്ല.
അതിന്റെ പേരിൽ അയാളെ ദുഷിച്ചു സംസാരിക്കുന്നവരുണ്ട്. എങ്കിലും, അവരോട് പറയാൻ അയാൾക്ക് ഒരു ന്യായമുണ്ട് --
"പുസ്തകം വായിക്കാൻ കൊടുക്കുന്നവൻ മണ്ടനാണെന്നും, വായിച്ചശേഷം തിരിച്ചു കൊടുക്കുന്നവൻ മരമണ്ടനാണെന്നും ഒരു മഹാൻ പറഞ്ഞിട്ടുണ്ട് "
അയാൾ മണ്ടനല്ല. മരമണ്ടനുമല്ല. കാരണം, അയാളുടെ പുസ്തകശേഖരത്തിൽ പലതും അയാൾ പലരിൽനിന്നും വായിക്കാൻ വാങ്ങി തിരിച്ചുകൊടുക്കാത്തവയാണല്ലോ!
story
SHARE THIS ARTICLE