മിനിക്കഥ -
ഏറ്റവും ഇഷ്ടപ്പെടുന്നത് -
✍️ഉണ്ണി വാരിയത്ത്
ചോദ്യങ്ങൾ ചോദിക്കാത്തവരില്ല. ചോദ്യങ്ങളെ അഭിമുഖീകരിക്കാത്തവരും ഇല്ലല്ലോ.
ഒരാൾ ചോദിച്ചു:
" ജീവിതത്തിൽ നിങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്ന വസ്തു ഏതാണ്? "
മറ്റേയാൾ പറഞ്ഞു:
" പുസ്തകങ്ങൾ"
അടുത്ത ചോദ്യം:
" കാരണം? "
ഉടൻ മറുപടി:
" പുസ്തകങ്ങൾ കൊണ്ട് എനിക്കോ മറ്റുള്ളവർക്കോ ഒരു ഉപദ്രവവും ഉണ്ടായിട്ടില്ല എന്നതുകൊണ്ട് "
ശരിയാണല്ലോ. പുസ്തകങ്ങളേ നന്ദി!
story
SHARE THIS ARTICLE