All Categories

Uploaded at 3 days ago | Date: 12/12/2025 12:55:20

മിനിക്കഥ - 
ഭ്രാന്തായാലും -  
✍️ഉണ്ണി വാരിയത്ത് 

     അമ്മായിയമ്മയും മരുമകളും തമ്മിൽ സ്വരച്ചേർച്ചയില്ലായ്മ പല കുടുംബങ്ങളിലും കാണാറുണ്ടല്ലോ. അതാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. 
      ഒരു ദിവസം, സഹികെട്ട മരുമകൾ ഭർത്താവിനോട് പറഞ്ഞു: 
       "നിങ്ങളുടെ
തള്ളയ്ക്ക് ഭ്രാന്താ"
      അതിഷ്ടപ്പെടാതെ അയാൾ ദേഷ്യപ്പെട്ടു: 
     " അമ്മയ്ക്ക് ഭ്രാന്തൊന്നുമില്ല. ഇനി ഉണ്ടെങ്കിൽത്തന്നെ അമ്മയല്ലാതാകുമോ?" 
     അപ്പോൾ, ശരിക്കും ഭ്രാന്തുപിടിച്ചതുപോലെ അവൾ അലറി. കരഞ്ഞു. പക്ഷേ, എന്തായാലും അവൾ ഭാര്യയല്ലാതാകില്ലല്ലോ എന്നും ചിന്തിച്ച് അയാൾ അവർക്കിടയിൽ സമരസം പുലർത്താൻ ശ്രമിച്ചുകൊണ്ടിരുന്നു.

story

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.