മിനിക്കഥ -
കൂടു വെടിഞ്ഞ പ്രാവ് -
✍️ഉണ്ണി വാരിയത്ത്
പ്രാവ് കൂടു വിട്ടു പോയിരിക്കുന്നു എന്ന വസ്തുത അവന് ഉൾക്കൊള്ളാനാവുന്നില്ല.
ഇനി അത് തിരിച്ചു വരും എന്ന പ്രതീക്ഷയും അവനില്ല പോലും!
ഒന്നും തന്റെ തെറ്റല്ലെന്നും അവന് ബോധ്യമുണ്ടത്രെ!
നെഞ്ചിൻകൂടു വെടിഞ്ഞ സമാധാനപ്രാവിന്റെ കാര്യമാണ് അവൻ പറയുന്നതെന്ന് മനസ്സിലാക്കുന്നവർ സഹതപിച്ചെന്നിരിക്കും. പക്ഷെ, അതുകൊണ്ട് പ്രയോജനമില്ലെന്നും അവന് അറിയാമെന്ന്! തന്റെ പാഴ്ജന്മത്തെ അവൻ ശപിക്കുകയാണ്.
story
SHARE THIS ARTICLE