മിനിക്കഥ -
ഭീഷണി -
✍️ഉണ്ണി വാരിയത്ത്
കുടുംബത്തിൽ എന്തു പ്രശ്നമുണ്ടെങ്കിലും അതിൽനിന്നും തലയൂരാൻ അയാൾ ഭീഷണിപ്പെടുത്തും --
"മടുത്തു. മതിയായി. ഞാൻ ഏതെങ്കിലും വാഹനത്തിന്റെ മുമ്പിൽ ചാടി ചാകും"
അന്നും അയാൾ അങ്ങനെ പറഞ്ഞാണ് ജോലിക്കു പോയത്. അന്ന് അയാൾ മരിച്ചു. ഏതെങ്കിലും വാഹനത്തിന്റെ മുമ്പിൽ അയാൾ ചാടിയതല്ല, ഒരു വാഹനം നിയന്ത്രണം തെറ്റി അയാളെ ഇടിച്ചു വീഴ്ത്തിയതാണ്!
അയാളുടെ ഭീഷണി കേട്ടു കേട്ട് മരണത്തിനും മടുത്തിരിക്കണം!
story
SHARE THIS ARTICLE