മിനിക്കഥ -
അവർക്കുവേണ്ടി -
✍️ഉണ്ണി വാരിയത്ത്
ഗതകാലസ്മൃതികളിലായിരുന്നു അയാൾ....
തന്റെ ആത്മാർത്ഥതയെ എത്രപേരാണ് മുതലെടുത്തത്! കപടമുഖങ്ങളെ തിരിച്ചറിയാൻ കഴിയാതെപോയി. കുതികാൽ വെട്ടി കടന്നുപോയവരും കളിയാക്കി ചിരിച്ചവരുമുണ്ട്.
പക്ഷെ, താൻ കരയാതെ പിടിച്ചുനിന്നു. കണ്ണീരു കരുതിവെച്ചത് അവർക്കുവേണ്ടിയാണ്. കാലം ഒരിക്കൽ തിരിച്ചടിക്കുമ്പോൾ താങ്ങാൻ കഴിയാതെപോയേ ക്കാവുന്ന അവർക്കുവേണ്ടി!
story
SHARE THIS ARTICLE