മിനിക്കഥ -
അറിവിന്റെ ലക്ഷണം -
✍️ ഉണ്ണി വാരിയത്ത്
അയാൾക്ക് നല്ല അറിവുണ്ട്. എങ്കിലും, അയാൾ അമിതമായി സംസാരിക്കുകയില്ല. പക്ഷെ, ചോദിച്ചാൽ കൃത്യമായ മറുപടി നൽകിയിരിക്കും.
"അറിവ് പകർന്നു കൊടുക്കേണ്ടതല്ലേ?" ആരോ ഒരിക്കൽ സൂചിപ്പിച്ചു.
" ആവശ്യപ്പെടാതെ ആരെയും ഒന്നും പഠിപ്പിക്കാൻ ശ്രമിക്കരുത്. കാരണം, ആരും അത് വകവെയ്ക്കില്ല. പകരം, അവർക്ക് നമ്മിൽനിന്നും എന്തെങ്കിലും പഠിക്കാൻ കഴിയുംവിധം ജീവിച്ചു കാണിച്ചാൽ മതി. അതേ ഗുണം ചെയ്യൂ" അയാൾ പറഞ്ഞു.
അയാളുടെ അറിവിന്‍റെ ലക്ഷണമായി ആ വാക്കുകൾ പോരേ?
story
SHARE THIS ARTICLE