**എൻഎസ്എസ് സപ്ത ദിന ക്യാമ്പ്. ** മഞ്ചേരി: സർക്കാർ മെഡിക്കൽ കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 1 മുതൽ സപ്ത ദിന ക്യാമ്പ് നടത്തുന്നു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ.
അബ്ദുൽ അസ്‌ലം ആശംസയർപ്പിച്ച ചടങ്ങിൽ കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല വിദ്യാർഥികാര്യ ഡീൻ ഡോ. ആശിഷ് ആർ. പരിപാടി ഉത്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ മുഖ്യാഥിതിയായ ഡോ. ആശിഷ് ആർ. വിദ്യാഭ്യാസത്തിൻറെ പ്രാധാന്യം, വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഉത്തരവാദിത്വ൦, ലഹരി വിമുക്ത സമൂഹത്തിനായി യുവതലമുറയുടെ പ്രവർത്തനങ്ങൾ, വ്യക്തിത്വവികസനത്തിന്റെ പ്രാധാന്യം,സാമൂഹിക പ്രവർത്തനത്തിൽ യുവജനതയുടെ പങ്ക് എന്നിവയെ കുറിച്ച് വിശദമായി സംസാരിച്ചു. പ്രിൻസിപ്പൽ ഡോ. അനിൽരാജ് കെ കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ ഇക്ബാൽ വി എം സംസാരിച്ചു. പ്രൊഫ. ജൂനൈയിസ് വി. ക്ലാസുകൾ കൈകാര്യം ചെയ്തു.
kerala
SHARE THIS ARTICLE