“ വരാഹ മിഹിരൻ കഥകളിയും അഖിലകേരള ജ്യോതിശാസ്ത്രമണ്ഡലം ഉത്തരമേഖലാ സമ്മേളനവും “
കണ്ണൂർ :അഖിലകേരള ജ്യോതിശ്ശാസ്ത്രമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ജ്യോതിശ്ശാസ്ത്രമണ്ഡലം ഉത്തരമേഖലാ സമ്മേളനവും വരാഹമിഹിരൻ കഥകളി മൂന്നാം അരങ്ങും നവംബർ 18 ന് പയ്യന്നൂർ സുബ്രഹ്മണ്യക്ഷേത്രത്തിൽ നടക്കുന്നു.
പയ്യന്നൂർ കൈരളി ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് 2.30 മണിയ്ക്ക് ബ്രഹ്മശ്രീ തരണനെല്ലൂർ പദ്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് സമ്മേളനത്തിൽ ഭദ്രദീപം തെളിയിയ്ക്കും, ജ്യോതിശ്ശാസ്ത്രമണ്ഡലം സംസ്ഥാന ജനറൽ സെക്രട്ടറി ബ്രഹ്മശ്രീ ശ്രേയസ് നമ്പൂതിരി ഹരിപ്പാട് ചടങ്ങിൽ സ്വാഗതം ആശംസിയ്ക്കും, ജ്യോതിസ്സദനം ശ്രീ നാരായണ പൊതുവാൾ സമ്മേളനം ഉത്ഘാടനം ചെയ്യും , സമ്മേളനവേദിയിൽ വരാഹമിഹിരൻ കഥകളി കലാകാരൻമാരെ പയ്യന്നൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണനല്ലൂർ പദ്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ആദരിയ്ക്കും .ജ്യോതിഷ പണ്ഡിതൻ ചെത്തല്ലൂർ വിജയകുമാർ ഗുപ്തൻ പാലക്കാട് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിയ്ക്കും , ഉത്തരാ ജ്യോതിഷ ഗവേഷണ കേന്ദ്രം ഫൗണ്ടർ അനിൽ വെളിച്ചപ്പാടൻ കൊല്ലം , പ്രശസ്ത കഥകളി കലാകാരനും സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ട്രസ്റ്റിയും ആയ അനിൽ പുത്തലത്ത് എന്നിവർ ചടങ്ങിൽ ആശസകൾ അർപ്പിയ്ക്കും , സമ്മേളനത്തോടനുബന്ധിച്ച് പയ്യന്നൂർ കൈരളി ഓഡിറ്റോറിയത്തിൽ “ പൂരക്കളിയും ജ്യോതിഷവും” എന്ന വിഷയത്തെ ആസ്പദമാക്കി പീലിക്കോട് രാമചന്ദ്രപണിക്കർ അവതരിപ്പിയ്ക്കുന്ന ജ്യോതിഷ സെമിനാറൂം തുടർന്ന് ഡോ. സി എച്ച് സുരേന്ദ്രൻ നമ്പ്യാരുടെ അദ്ധ്യക്ഷതയിൽ മടിക്കൈ ഗോപാലകൃഷ്ണ പണിക്കർ , കൊടക്കാട് ജനാർദനൻ പണിക്കർ എന്നിവർ നടത്തുന്ന വടക്കെ മലബാറിലെ പ്രശസ്തമായ “ മറത്ത്കളിയും ” ( പണ്ഡിത സംവാദം ) ഉണ്ടാകും. ജ്യോതിഷ സമ്മേളനത്തിന് ശേഷം രാത്രി 7 മണിയ്ക്ക് പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിൽ “ വരാഹ മിഹിരൻ” കഥകളിയുടെ മൂന്നാം അരങ്ങ് ഉണ്ടാകും. ഉജ്ജയിനിയിലെ ചക്രവർത്തിയായിരുന്ന വിക്രമാദിത്യരാജാവിന്റെ മകനായ രാജകുമാരന്റെ ജാതകഗണനവും ആയി ബന്ധപ്പെട്ട് രാജസദസ്സിലെ നവരത്ന പണ്ഡിതന്മാരിൽ ഒരാളും പ്രസിദ്ധജ്യോതിഷഗ്രന്ഥമായ ഹോരാശാസ്ത്രഗ്രന്ഥകർത്താവും കൂടി ആയിരുന്ന വരാഹമിഹിരൻ നടത്തിയ ഒരു അത്ഭുതപ്രവചനം ആണ് കഥകളിയുടെ ഇതിവൃത്തം. കലാമണ്ഡലം കേശവൻ നമ്പൂതിരിയാണ് കഥകളിയുടെ രംഗ സംവിധാനം നിർവഹിച്ചിട്ടുള്ളത് . മണ്ണാർക്കാട് നല്ലൂർപ്പുള്ളി മന വാമനൻ നമ്പൂതിരി ആണ് ആട്ടക്കഥാ രചന നടത്തിയിട്ടുള്ളത് . ചെത്തല്ലൂർ വിജയകുമാർ ഗുപ്തൻ ആണ് കഥാസമാഹാരം നടത്തിയത് . കഥകളി നിർമ്മാണം ചെയ്തിട്ടുള്ളത് ചെത്തല്ലൂർ ജ്യോതിഷ കലാലയം ആണ് .
ജ്യോതിശ്ശാസ്ത്രമണ്ഡലം സംസ്ഥാന സംഘടനാ സെക്രട്ടറി ജയകൃഷ്ണൻ വാര്യർ എറണാകുളം , വരാഹമിഹിരൻ കഥകളി സംവിധാനം നിർവഹിച്ച കലാമണ്ഡലം കേശവൻ നമ്പൂതിരി കോഴിക്കോട് , ജ്യോതിഷ പണ്ഡിതൻ ചെത്തല്ലൂർ വിജയകുമാർ ഗുപ്തൻ പാലക്കാട് , ജ്യോൽസ്യൻ ശ്രീകുമാർ പൊയ്യിൽ തുടങ്ങിയവർ അറിയിച്ചു.
kerala
SHARE THIS ARTICLE