പള്ളിപ്പുറം: പള്ളിപ്പുറം സെഫാനിയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സായം പ്രഭയും, ട്രസ്റ്റിന്റെ പതിനാലാമത് വാർഷികവും 22-12-2025 തിങ്കളാഴ്ച പള്ളിപ്പുറം മഞ്ഞുമാതാ പാരിഷ് ഹാളിൽ വച്ച് നടത്തുന്നു.
രാവിലെ 9 മണിക്ക് വെരി. റവ.മോൺ . ഡോ. ആന്റണി കുരിശിങ്കലിന്റെ ദിവ്യബലിയോടെ ആരംഭിക്കുന്നു. തുടർന്ന് സെഫാനിയ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് പ്രൊ. ജോസഫ് ഡെറിൻ കെ എസ് ന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗം ലിഡ ജേക്കബ് ( ഐ എ എസ് , റിട്ട. പ്രിൻസിപ്പൽ , സെക്രട്ടറി ഗവ. ഓഫ് കേരള) ഉത്ഘാടനം ചെയ്യും. കോട്ടപ്പുറം സെന്റ്. മൈക്കിൾസ് കത്തീഡ്രൽ വികാരി റവ. ഡോ. ഡൊമിനിക് പിൻ ഹീറോ മുഖ്യപ്രഭാഷണം നടത്തും. വെ. റവ.മോൺ. ഡോ. ആന്റണി കുരിശിങ്കൽ ( റെക്ടർ. മഞ്ഞുമാതാ ബസിലിക്ക , രക്ഷാധികാരി സെഫാനിയ ചാരിറ്റബിൾ ട്രസ്റ്റ്) അനുഗ്രഹ പ്രഭാഷണം നടത്തും. റവ. ഫാ. എബ്നേസർ ആന്റണി കാട്ടിപ്പറമ്പിൽ ( സഹവികാരി മഞ്ഞുമാതാ ബസിലിക്ക) , റവ. ഫാ. മിഥിൻ ടൈറ്റസ് പുളിക്കത്തറ ( സഹ വികാരി , മഞ്ഞുമാതാ ബസിലിക്ക) എന്നിവർ സമ്മാനദാനം നടത്തും.
പ്രമുഖ ബാലസാഹിത്യകാരനും സെഫാനിയ ചാരിറ്റബിൾ ട്രസ്റ്റ് മെമ്പറുമായ സിപ്പി പള്ളിപ്പുറം ആശംസകൾ അർപ്പിക്കും. സെഫാനിയ ചാരിറ്റബിൾ ട്രസ്റ്റ് വൈസ് പ്രസിഡനന്റ് തോമസ് ചെമ്പകശ്ശേരി സ്വാഗതവും സെക്രട്ടറി മേരി ജോൺ നന്ദിയും അർപ്പിക്കും.
kerala
SHARE THIS ARTICLE