*അന്താരാഷ്ട്ര എയ്ഡ്സ് ദിനാചരണം.*
*തൃശ്ശൂർ* : സർക്കാർ ദന്തൽ കോളേജ്,എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എയ്ഡ്സ് ദിനാചരണം ഡിസംബർ 1നു നടന്നു. ഡോ ഇക്ബാൽ വി എം സ്വാഗതം ആശംസിച്ച ചടങ്ങിൽ കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല വിദ്യാർത്ഥി കാര്യ ഡീൻ ഡോ. ആശിഷ് ആർ. പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ഡോ. എൽബീ പീറ്റർ എയ്ഡ്സ് ദിന പ്രതിജ്ഞ വിദ്യാർത്ഥികൾക്ക് ചൊല്ലിക്കൊടുത്തു. അധ്യാപകരും. വിദ്യാർത്ഥികളും പൊതുജനങ്ങളും ചടങ്ങിൽ പങ്കെടുത്തു. എയ്ഡ്സ് ദിന സന്ദേശ പൊതു ജന ബോധവത്കരണ ദൃശ്യാവിഷ്കരം ചടങ്ങിൽ പ്രകാശിപ്പിച്ചു.
kerala
SHARE THIS ARTICLE