മിനിക്കഥ -
ജയിക്കാനായ് -
ഉണ്ണി വാരിയത്ത്
----------------------------
എന്തെങ്കിലും ഒരു പ്രവൃത്തി ചെയ്താൽ ഉടൻ അതിന്റെ ഫലം ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന കൂട്ടത്തിലാണ് ചേച്ചി.
പക്ഷേ, അനിയത്തി അങ്ങനെയല്ല. ഒറ്റ ദിവസംകൊണ്ട് ഒരു കാര്യത്തിലും ഒരാളും ജയിച്ച ചരിത്രമില്ലെന്നും, നിരന്തര പരിശ്രമത്താൽ ഒരു ദിവസം ഉറപ്പായും ജയിക്കുമെന്നും അവൾ മനസ്സിലാക്കിയിട്ടുണ്ട്.
അവൾ ജയിക്കാനായ് ജനിച്ചവൾ.
======
story
SHARE THIS ARTICLE