മിനിക്കഥ -
വസ്തുത -
✍️ഉണ്ണി വാരിയത്ത്
പണം, മദ്യം, പെണ്ണ്!
ആ മൂന്നിൽ ഏതെങ്കിലുമൊന്ന് ഉപയോഗിച്ച് ജീവിതത്തിൽ പലതും നേടാൻ കഴിയുമെന്ന് അയാൾ പറയുമായിരുന്നു.
പക്ഷേ, അവയിലൊന്നിലും മയങ്ങാത്ത ചിലരെങ്കിലുമുണ്ടെന്ന വസ്തുത അയാൾ പിന്നീട് മനസ്സിലാക്കി.
ഇപ്പോൾ അയാളുടെ മുന്നിൽ വന്നു നിൽക്കുന്നത് മരണമാണ്. പ്രലോഭനങ്ങളിൽ മയങ്ങാത്തവർപോലും മയങ്ങിയാലും, ഒരു പ്രലോഭനത്തിലും ആർക്കും ഒരിക്കലും വഴങ്ങാത്ത മരണം!
story
SHARE THIS ARTICLE