മിനിക്കഥ -
സ്നേഹിക്കാൻവേണ്ടി -
✍️ ഉണ്ണി വാരിയത്ത്
അവർ അയൽക്കാർ. ഒന്ന്, വിധവയായ ചെറുപ്പക്കാരി. മറ്റേത്, വിഭാര്യനായ മധ്യവയസ്കൻ.
അവർ തമ്മിൽ പൊരിഞ്ഞ പ്രണയമാണത്രെ! ആരാണ് ആ കെട്ടുകഥ പറഞ്ഞുണ്ടാക്കിയതെ ന്നറിയില്ല. കിംവദന്തികളുടെ വേഗത പറഞ്ഞറിയിക്കാനുമാ വില്ലല്ലോ. പകർച്ചവ്യാധിപോലെ അത് പടർന്നുപിടിച്ചു.
ശാരീരികമായ ആകർഷണമോ ആവശ്യമോ തോന്നിയിട്ടില്ല അയാൾക്കോ അവൾക്കോ. എങ്കിലും, സ്നേഹിക്കാൻവേണ്ടി സ്നേഹിച്ചാലോ എന്ന് തോന്നിയ ഒരു ഘട്ടത്തിൽ അവർ തമ്മിൽ വിവാഹം ചെയ്തു.
story
SHARE THIS ARTICLE