മിനിക്കഥ -
പാഠം പഠിക്കാൻ -
✍️ഉണ്ണി വാരിയത്ത്
കാണുന്നതും കേൾക്കുന്നതുമെല്ലാം വിശ്വസിക്കുകയും പറഞ്ഞുപരത്തുകയും ചെയ്യുന്ന ചിലരെ കണ്ടിട്ടില്ലേ? അവരിൽ ഒരാളുടെ കഥയാണിത്.
ഏറ്റവും ഒടുവിൽ അയാൾ കേട്ടത് സ്വന്തം ഭാര്യയെ പ്പറ്റിയാണ്. പക്ഷേ, അതെങ്ങനെ അയാൾ വിശ്വസിക്കും? എങ്ങനെ പറഞ്ഞുപരത്തും?
എന്തായാലും, അയാൾ ഇപ്പോൾ മാറിയിരിക്കുന്നു. ഇനി, ശരിയും തെറ്റും വിവേചിച്ചറിഞ്ഞതിനുശേഷമേ അയാൾ സംസാരിക്കൂ എന്നായി.
ഇടയ്ക്കിടെ അങ്ങനെ മനസ്സാക്ഷിയെ പൊള്ളിച്ചാലേ മനുഷ്യർ പാഠം പഠിക്കൂ.
story
SHARE THIS ARTICLE