മിനിക്കഥ -
നിലപാട് -
✍️ഉണ്ണി വാരിയത്ത്
അവന് സുഹൃത്തുക്കൾ ആരുമില്ല. ആരും വേണ്ടെന്നാണ് അവന്റെ നിലപാട്.
മനുഷ്യർ സമൂഹ ജീവിയാണെന്നും, പരസ്പരം സൗഹൃദവും സ്നേഹവും പുലർത്തണമെന്നും അവൻ പഠിക്കാത്തതാണോ ഓർക്കാത്തതാണോ?
തനിക്ക് താൻ മാത്രം മതിയെന്ന് അവൻ വിചാരിക്കുന്നു.
പക്ഷേ, സന്തോഷം തോന്നുമ്പോൾ അവന് അവനെ കെട്ടിപ്പിടിക്കാനാകുമോ? അതുപോലെ, സങ്കടമുണ്ടാകുമ്പോൾ അവന് അവന്റെ ചുമലിൽ മുഖം ചേർത്ത് കരയാനാകുമോ? രണ്ടിനും മറ്റാരെങ്കിലും വേണം. അത് മനസ്സിലാക്കാതിരിക്കുവോളം അവൻ ശരിക്കും ജീവിക്കുന്നില്ലല്ലോ!
story
SHARE THIS ARTICLE