മിനിക്കഥ -
ഒന്നു തെറ്റിയാൽ -
ഉണ്ണി വാരിയത്ത്
----------------------------
പുരുഷന്മാരെ അവൾക്കിപ്പോൾ വെറുപ്പാണത്രെ!
ജീവിതത്തിൽ അവൾക്ക് രണ്ടു പുരുഷന്മാരുടെ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടു പോലും!
പ്രണയിച്ച ആൾ ജീവിതം തരാതെ നല്ല ഓർമ്മകൾ മാത്രം സമ്മാനിച്ച് അകന്നുപോയെന്ന്! വിവാഹം ചെയ്ത ആൾ നല്ല ജീവിതമോ നല്ല ഓർമ്മകളോ തരാതെ പിരിഞ്ഞു പോയെന്ന്!
ഒന്നു തെറ്റിയാൽ മൂന്ന് എന്ന ആശ്വാസവാക്കൊന്നും അവളോടു വേണ്ടെന്ന്!
=======
story
SHARE THIS ARTICLE