മിനിക്കഥ -
നിരാലംബ -
ഉണ്ണി വാരിയത്ത്
----------------------------
നോക്കെത്താദൂരത്തേയ്ക്കു നീളുന്ന ജീവിതപ്പാത! അതിൽ ഒരു നിരാലംബയായ യാത്രികയാണ് താനെന്ന് അവൾ സങ്കടപ്പെട്ടു.
പകലിലും കൂരിരുൾ പരന്ന പ്രതീതിയാണ്. കലിക്കോപ്പണിഞ്ഞ കാലം കളിക്കോപ്പായി തട്ടിക്കളിക്കുന്നു ചില മനുഷ്യരെ!
" കാലമേ, നിന്നോട് ഞാൻ എന്തു പിഴയാണ് ചെയ്തത്? എന്തിനീ പഴി? " - അവൾ പിറുപിറുക്കുന്നു.
പക്ഷെ, കാലമുണ്ടോ ചെവിക്കൊള്ളുന്നു!
======
story
SHARE THIS ARTICLE