മിനിക്കഥ -
മനസ്സ് -
ഉണ്ണി വാരിയത്ത്
---------------------------
"മനസ്സ് എന്ന ഒന്നില്ല" അവൻ പറഞ്ഞു.
" ഉണ്ടെന്ന് എന്റെ മനസ്സു പറയുന്നു" സുഹൃത്ത് വാദിച്ചു.
" എങ്കിൽ, അതെവിടെ സ്ഥിതി ചെയ്യുന്നു എന്ന് പറ. ശരീരത്തെ മുഴുവൻ അരിച്ചു പെറുക്കാൻ കഴിയുന്ന വൈദ്യശാസ്ത്രത്തിനു പോലും മനസ്സിന്റെ സ്ഥാനം കണ്ടെത്താനായിട്ടില്ലല്ലോ "
" പക്ഷേ, മനസ്സ് നിശ്ചയമായും ഉണ്ടെന്ന് ശാസ്ത്രം സമ്മതിക്കുന്നുണ്ട്. മന:ശാസ്ത്രം എന്ന ശാഖ വളർന്നത് അങ്ങനെയല്ലേ? "
സുഹൃത്തിന്റെ വാദത്തിൽ കഴമ്പുണ്ടെന്ന് അവൻ ഒടുവിൽ സമ്മതിച്ചു.
*********
story
SHARE THIS ARTICLE