മിനിക്കഥ -
ആരാണ് ശരി? -
ഉണ്ണി വാരിയത്ത്
----------------------------
മനുഷ്യർ പലവിധമാ ണല്ലോ!
ഒന്ന്, സ്നേഹമില്ലാത്തവർ. രണ്ട്, ഇല്ലെങ്കിലും ഉണ്ടെന്ന് കാട്ടിക്കൂട്ടുന്നവർ. മൂന്ന്, ഉണ്ടെങ്കിലും പ്രകടിപ്പിക്കാൻ അറിയാത്തവർ.
അവരിൽ ആരാണ് ശരി എന്ന ചോദ്യത്തിന് അയാൾ പറഞ്ഞു:
" അവരാരും ശരിയല്ല. പിന്നെ, കഥയോ കവിതയോ എഴുതാനുള്ള പ്രമേയം എന്നതിലുപരി ജീവിക്കാനുള്ള പ്രേരണയാണ് സ്നേഹം എന്ന് മനസ്സിലാക്കി പ്രയോഗ ക്ഷമമാക്കേണ്ടതാണ് "
അയാളാണല്ലോ ശരി.
====
story
SHARE THIS ARTICLE