വായനവാരാചരണം
കൊച്ചി: എളമക്കര സരസ്വതി വിദ്യാനികേതൻ പബ്ലിക്ക് സ്ക്കൂളിൽ വായനവാചാരണത്തിന് തുടക്കമായി. സ്ക്കൂൾ പ്രിൻസിപ്പാൾ ശ്രീ ഡിന്റോ കെ പി അദ്ധ്യക്ഷനായ ചടങ്ങിൽ ബാലസാഹിത്യകാരനും കേരള ബാലോത്സവവേദി കൺവീനറുമായ രാമചന്ദ്രൻ പുറ്റുമാനൂർ കുട്ടികൾ എഴുതിയ പുസ്തകങ്ങളുടെ പ്രകാശനം നടത്തി,വായദിനസന്ദേശത്തോടെ ഉദ്ഘാടനം ചെയ്തു. പതിനഞ്ചോളം വിദ്യാർത്ഥികൾക്ക് കേരള ബാലോത്സവവേദിയുടെ പേരിൽ പുസ്തകങ്ങൾ വിതരണം നടത്തി. വിദ്യാർഥികൾ പി എൻ പണിക്കർ അനുസ്മരണം, വായനദിന പ്രതിജ്ഞ, ലഘു നാടകം എന്നിവ അവതരിപ്പിച്ചു. സ്കൂൾ ലിറ്റററി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ വരും ദിവസങ്ങളിൽ നടക്കുന്നതാണ്.
kerala
SHARE THIS ARTICLE