കാക്കനാട്
വിജയലക്ഷ്മി( ലച്ചു)മംഗലത്തിന്റെ 'കൊച്ചമ്മിണീം നായരേട്ടനും' പുസ്തകപ്രകാശനച്ചടങ്ങ് 15/6/25 ന് പാടിവട്ടം ജനകീയവായനശാലയിൽ നടന്നു.
വായനശാല പ്രസിഡന്റ് ശ്രീ. എ. എൻ. സന്തോഷ് അദ്ധ്യക്ഷതവഹിച്ചു. സ്വതന്ത്ര പത്രപ്രവർത്തകനും അഖിലകേരള ബാലജനസഖ്യം തൃപ്പൂണിത്തുറ, എറണാകുളം രക്ഷാധികാരിയുമായ ശ്രീ. എം. പി. വേണു ഉദ്ഘാടനംചെയ്തു.
2024ലെ ഏറ്റവുംനല്ല ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള സംസ്ഥാനസർക്കാർ പുരസ്കാരജേത്രി ശ്രീമതി സുമംഗല സുനിൽ പുസ്തകം പ്രകാശനംചെയ്തു.
സാഹിത്യകാരൻ ശ്രീ. ശിവസുതൻ കരുനാഗപ്പള്ളി പുസ്തകം ഏറ്റുവാങ്ങി.
സിനിമ, ഷോർട്ഫിലിം, സീരിയൽരംഗത്തെ വിശിഷ്ടവ്യക്തികൾ, സാമൂഹ്യ- സാഹിത്യ-സാംസ്കാരിക പ്രമുഖർ, വായനശാല ഭാരവാഹികൾ, മുഖപുസ്തക സുഹൃത്തുക്കൾ എന്നിവർ പങ്കെടുത്തു.
kerala
SHARE THIS ARTICLE