All Categories

Uploaded at 2 days ago | Date: 18/06/2025 17:19:24


പറവൂർ:
ശമ്പള പരിഷ്കരണം സമയബന്ധിതമായി നടപ്പിലാക്കണം ജോയിന്റ് കൗൺസിൽ.

 കേരള സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം സമയബന്ധിതമായി നടപ്പിലാക്കണമെന്ന് ജോയിന്റ് കൗൺസിൽ മേഖല പ്രവർത്തകയോഗം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ഹുസൈൻ പതുവന പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്തു ജീവനക്കാരുടെ ആവശ്യങ്ങൾക്ക് മുൻകരണ മുൻഗണന നിശ്ചയിക്കണമെന്നും കുടിശ്ശിഖയായ ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജൂലൈ ഒന്നിന് കാക്കനാട് കളക്ടറേറ്റിനു മുന്നിൽ നടക്കുന്ന മാർച്ചും ധർണയും വിജയിപ്പിക്കുവാൻ തീരുമാനിച്ചു. മേഖല വൈസ് പ്രസിഡന്റ് വിഷ്ണു എസ്. ദാസ്  അധ്യക്ഷനായി. മേഖല സെക്രട്ടറി ഷിജോ കെ.ബി, ജില്ലാ ജോയിന്റ് സെക്രട്ടറി എ ആർ രാജേഷ് ,ജില്ലാ കമ്മിറ്റിയംഗം പി ആർ ദിലീപ്, മേഖല ട്രഷറർ എം.എസ്. അനിത എന്നിവർ സംസാരിച്ചു . 

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.