All Categories

Uploaded at 6 days ago | Date: 14/06/2025 19:54:43


   പഞ്ചകർമ്മ ചികിത്സ 

ജീവിതശൈലി, ഭക്ഷണക്രമം, മാനസിക സമ്മർദ്ദം മുതലായ പലകാരണങ്ങളാൽ ശരീരത്തിൽ  സ്വാഭാവികമായും അല്ലാതെയും ഉണ്ടാകുന്ന  വിഷാംശം നീക്കം ചെയ്ത് ഓജസിന്റെ പുനരുജ്ജീവനം സാധ്യമാക്കുന്ന ആയുർവേദ ചികിത്സകളാണ്  പഞ്ചകർമ്മങ്ങൾ.  "പഞ്ചകർമ്മ" എന്ന പദം കൊണ്ട് "അഞ്ച് ചികിത്സകൾ" എന്നാണ് അർത്ഥമാക്കുന്നത്, ഈ സമഗ്ര ചികിത്സയിലെ അഞ്ച് ഘട്ടങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്. ശരീരത്തെ ശുദ്ധീകരിക്കുകയും മനസ്സിനെ ശാന്തമാക്കുകയും ആത്മീയ വളർച്ചയെ ഏകാഗ്രമാക്കുകയും ചെയ്യുന്ന യഥാർഥ ആരോഗ്യത്തിനായുള്ള ഏറ്റവും  ഫലപ്രദമായ വഴിയാണ് പഞ്ചകർമ്മ.അതു പരിഗണിച്ചു കൊണ്ടാണ് രോഗമില്ലാത്തവരിലും രോഗികളിലും പരിചയ സമ്പന്നരും ശാസ്ത്രീയ പഠനം നേടിയവരുമായ ആയുർവേദ ചികിത്സകർ പഞ്ചകർമ്മ ചികിത്സ നടത്തുന്നത്.
ഗർഭധാരണ സമയത്ത് തന്നെ ത്രിദോഷങ്ങളുടെ അനുപാതം കൊണ്ട് ഒരു വ്യക്തിയുടെ പ്രകൃതി നിർണ്ണയിക്കപ്പെടുന്നു. ഓരോ വ്യക്തിയിലും വ്യത്യസ്തമായ ഈ പ്രകൃതി നമ്മുടെ ശാരീരിക സവിശേഷതകൾ, വ്യക്തിത്വം, മാനസികാവസ്ഥ, ചില പ്രത്യേക തരം ആരോഗ്യ പ്രശ്നങ്ങൾക്കുള്ള പ്രവണത എന്നിവയെ സ്വാധീനിക്കുന്നു. അതു പരിഗണിച്ചുകോണ്ടാണ് രോഗമില്ലാത്തവരിലും രോഗികളിലും പരിചയ സമ്പന്നരും ശാസ്ത്രീയ പഠനം നേടിയവരുമായ ആയുർവേദ ചികിത്സകർ പഞ്ചകർമ്മ ചികിത്സ നടത്തുന്നത്. വമനം, വിരേചനം , നസ്യം , രണ്ട് തരം വസ്തികൾ എന്നിവയാണ് പഞ്ചകർമ്മ ചികിത്സകൾ. ഉഴിച്ചിൽ, പിഴിച്ചിൽ, ധാര മുതലായ നിരവധി ചികിത്സകൾക്കു ശേഷമാണ് ഈ പ്രധാനചികിത്സകൾ ചെയ്യുന്നത്. ദോഷങ്ങളെ സന്തുലിതമാക്കുക, രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുക, വൈകാരിക സന്തുലിതാവസ്ഥ ക്രമപ്പെടുത്തുക, ചർമ്മ ഘടന  സ്വാഭാവികമാക്കുക, ദഹനം മെച്ചപ്പെടുത്തുക, മികച്ച ഉറക്ക രീതികളിലേക്ക് നയിക്കുക, ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും മാറ്റം വരുത്താൻ സഹായിക്കുക, അമിതമായ ശരീരഭാരം ക്രമീകരിക്കുക, വാർദ്ധക്യ പ്രക്രിയയെ മന്ദഗതിയിലാക്കുക, ആയുർദൈർഘ്യം വർദ്ധിപ്പിക്കുക മുതലായ നിരവധി ഫലങ്ങളാണ് ഈ ചികിത്സയ്ക്കുളളത്.
വിട്ടുമാറാത്തവയും, മറ്റു ചികിത്സാരീതികളിൽ നിന്ന് പ്രതീക്ഷിച്ച സുഖം ലഭിക്കാത്തവയുമായ നിരവധി ശാരീരിക പ്രശ്നങ്ങൾക്കുളള ആയുർവേദത്തിന്റെ ചികിത്സാ പ്രതിവിധികളാണ് പഞ്ചകർമ്മങ്ങൾ. ശരിയായ സമയത്ത്, കൃത്യമായ ചിട്ടകളോടെ, യോഗ്യരായ ഡോക്ടർമാരുടെ മേൽനോട്ടത്തിലാവണം ഈ ചികിത്സകൾ ചെയ്യുന്നത്.


ഡോ. കെ. എ. രവിനാരായണൻ

B A M S, PG Dip in Journalism

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.